കൊ​ടു​മൺ: പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ങാ​ടി​ക്കൽതെ​ക്ക് കൊ​ന്ന​ക്കോ​ട്ട് ഏ​ലായിൽ മ​ത്സ്യ​ക്കൊ​യ്​ത്ത് തു​ടങ്ങി. ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ വി​വി​ധ​യി​നം മ​ത്സ്യ​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ വ​ളർ​ത്തു​ന്നത്. ഒ​ന്നാം​ഘ​ട്ട വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ​വർ​ഷം ന​ടത്തി. ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു വി​ള​വെ​ടുപ്പ്. ദൂ​ര​ദേ​ശ​ത്തു​നിന്നു​പോലും മത്സ്യം വാങ്ങാൻ ആ​ളു​ക​ളെത്തി. ഇത്തവണത്തെ വിളവെടുപ്പ് 15ന് രാ​വി​ലെ 10 ന് ഗ്രാ​മ​പ​ഞ്ചായ​ത്ത് വൈ​സ് പ്ര​സിഡന്റ് ധ​ന്യാ​ദേ​വി ഉ​ദ്​ഘാട​നം ചെ​യ്യും.