
പന്തളം : പന്തളം എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂളിൽ ഇക്കോ ക്ലബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എ.ഗോപാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പന്തളം എൻ.എസ്.എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫ.ഡോ. ലക്ഷ്മി ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രഥമാദ്ധ്യാപകൻ കെ.ആർ.ഗോപകുമാർ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.ആർ.ഗീതാദേവി, സീനിയർ അസിസ്റ്റന്റ് വി.കെ.സതീഷ് എന്നിവർ പ്രസംഗിച്ചു.