ck-udayakumar
സി.കെ ഉദയകുമാർ

ചെങ്ങന്നൂർ: കൊഴുവല്ലൂർ ചിറയിൽ കിഴക്കേതിൽ സി.കെ ഉദയകുമാർ (62) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് . സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി അംഗം, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി, ചെത്തുതെഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ്, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം , ഹോസ്പിറ്റൽ വർക്കേഴ്‌സ് യൂണിയൻ ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഗ്രന്ഥശാല സംഘം താലൂക്ക് ജോയിന്റ് സെക്രട്ടറി , കോടുകുളഞ്ഞിക്കരോട് സഹകരണ സംഘം പ്രസിഡന്റ്, ഗ്രാമോദ്ധാരണ വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി ആർ സരളാമണി. മക്കൾ: സി.യു സൂര്യ, സച്ചിൻ (കുവൈറ്റ്). മരുമകൻ: വിഷ്ണു എസ്.പണിക്കർ (ദുബായ്).