mount-zion
കൊഴുവല്ലൂർ മൗണ്ട് സീയോൻ കോളേജിൽ സംഘടിപ്പിച്ച ഹൃദയപൂർവ്വം മൗണ്ട് സിയോൺ എന്ന ആദരിക്കൽ പരിപാടി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ലോകത്തുള്ള സകല കോഴ്‌സുകളും നാലു വർഷത്തിനകം കേരളത്തിൽ പഠിക്കാൻ കഴിയുന്ന സാഹചര്യമാണ് സംസ്ഥാന സർക്കാർ സൃഷ്ടിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കൊഴുവല്ലൂർ മൗണ്ട് സീയോൻ കോളേജിൽ സംഘടിപ്പിച്ച 'ഹൃദയപൂർവം മൗണ്ട് സിയോൺ ' എന്ന ആദരിക്കൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകത്തിന്റെ മാറ്റങ്ങൾക്കൊപ്പം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റത്തിന് തുടക്കമായി. സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സർക്കാർ ഇതര സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.