 
തിരുവല്ല: നയതന്ത്ര സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തി. മണ്ഡലം കൺവീനർ തോമസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം ജില്ലാ കൺവീനർ ഡോ. എം.വി.കുര്യച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജിബിൻ ജി. ബ്ലെസൻ, മണ്ഡലം നേതാക്കളായ നെൽസൺ മാത്യു, വത്സമ്മ കെ.കെ, ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.