കലഞ്ഞൂർ : ഒാൾ ഇന്ത്യ ദ​ളി​ത് അ​വകാ​ശ മു​ന്നേ​റ്റ സ​മി​തി കൂ​ടൽ മണ്ഡ​ലം കൺ​വെൻ​ഷൻ സി.പി.ഐ സംഘ​ട​നാ കൗൺസിൽ അം​ഗം പി.കെ. ഗോ​പി​നാ​ഥൻ ഉ​ദ്​ഘാട​നം ചെ​യ്തു. മ​ങ്ങാ​ട് സു​രേന്ദ്രൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.ഐ.ഡി.ആർ സംസ്ഥാ​ന സെ​ക്രട്ട​റി കു​റുമ്പ​ക​ര രാ​മ​കൃ​ഷ്​ണൻ മു​ഖ്യ​പ്ര​ഭാഷ​ണം ന​ടത്തി. സി.പി.ഐ ജില്ലാ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം മ​ണിയ​മ്മ, എ.ഐ.ഡി.ആർ.എം പ​ത്ത​നം​തി​ട്ട ജില്ലാ പ്ര​സിഡന്റ് റ്റി.ആർ. ബിജു, ജില്ലാ സെ​ക്രട്ട​റി മുണ്ടു​കോട്ട​ക്കൽ സു​രേ​ന്ദ്രൻ, സി.പി.ഐ കൂ​ടൽ മണ്ഡ​ലം സെ​ക്രട്ട​റി സി.കെ. അ​ശോകൻ, എം.കെ. രാ​മ​കൃ​ഷ്​ണൻ എ​ന്നി​വർ പ്ര​സം​ഗിച്ചു.