 
തിരുവല്ല: ആദ്യകാല കമ്മ്യുണിസ്റ്റ് നേതാവും പെരിങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പരേതനായ കെ.കെ. കുഞ്ഞുകൃഷ്ണന്റെ ഭാര്യ പണിക്കോട്ടിൽ (പ്രദീപ് ഭവനിൽ) വീട്ടിൽ കെ. രുക്മിണിയമ്മ (റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ട് -78) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.
മക്കൾ: കൃഷ്ണകുമാരി, ബീന, പ്രദീപ് കുമാർ, ഹേമലത.
മരുമക്കൾ: എം.കെ രാജേന്ദ്രൻ (റിട്ട. എൻജിനീയർ, കെ.എസ്.ആർ.ടി.സി), തമ്പി കരിപ്പക്കുഴിയിൽ, ദീപ്തി, പ്രകാശ് (സൗദി).