കൊട്ടാരക്കര: നടപ്പ് സാമ്പത്തിക വർഷത്തിലെ റബ്കോ ഓൾ ഇന്ത്യാ ടോപ്പറായി കൊട്ടാരക്കര എസ്.ആർ ഏജൻസീസിനെ തിരഞ്ഞെടുത്തു. 2002ൽ റബ്കോ രൂപീകൃതമായ നാള് മുതൽ കൊട്ടാരക്കര എസ്.ആർ ഏജൻസിക്കാണ് ഒന്നാംസ്ഥാനം.
കൊവിഡ് കാലത്ത് തങ്ങളോട് സഹകരിച്ച ജില്ലയിലെ എല്ലാ ഡീലർമാരെയും എസ്.ആർ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ സലിംകുമാർ നന്ദി പറഞ്ഞു. കൊടൈക്കനാൽ ഹിൽ കൺട്രി ഹോട്ടൽ ആൻഡ് റിസോർട്ടിൽ നടന്ന ചടങ്ങിൽ റബ്കോ ചെയർമാൻ ചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ ഹരിദാസൻ, ഫാക്ടറി ജനറൽ മാനേജർ മോഹൻകൃഷ്ണൻ എന്നിവർ സംയുക്തമായി എസ്.ആർ ഏജൻസിക്കുള്ള ഉപഹാരം സലിംകുമാറിന് കൈമാറി. ചടങ്ങിൽ ശബരി മാട്രസ് പ്രൈവറ്റ് ലിമിറ്റഡ് എക്സി. ഡയറക്ടർമാരായ അരുൺരാജ്, ശബരി സലിം എന്നിവർ സന്നിഹിതരായിരുന്നു.