 
മല്ലപ്പള്ളി : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ അക്രമം.കല്ലേറിൽ ഓഫീസിന്റെ ജനൽ ചില്ലകൾ തകർന്നു . സി.പി.എം, ഡി .വൈ .എഫ് .ഐ പ്രകടനത്തിനിടെയായിരുന്നു അക്രമം. കോൺഗ്രസ്, ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, വൈസ് പ്രസിഡന്റുമാരായ എം. കെ. സുബാഷ് കുമാർ, എ. ഡി. ജോൺ, കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് റ്റി. പി. ഗിരീഷ് കുമാർ, സാം പട്ടേരി, റെജി പണിക്കമുറി, കെ. ജി. സാബു, ഗീത കുര്യക്കോസ്, അഖിൽ ഓമനക്കുട്ടൻ, സിന്ധു സുബാഷ്, ഷൈബി ചെറിയാൻ തുടങ്ങിയവർ സ്ഥലത്തെത്തി. കീഴ്‌വയിപ്പൂര് എസ് ഐ ആദർശിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.