ems
ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

കോന്നി: അതുംമ്പുംകുളത്ത് ജഗദമ്മ കുട്ടപ്പൻ സംഭാവന നൽകിയ ഒരേക്കർ 30 സെന്റ് സ്ഥലത്ത് ഓൾഡ് ഏജ് ഹോം പണിയാനുള്ള പദ്ധതിക്ക് ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പൊതുയോഗം അംഗീകാരം നൽകി. 60 വയസിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെയാണ് ഇവിടെ പരിചരിക്കാൻ ഉദ്ദേശിക്കുന്നത്. പി.ആർ.പി.സി രക്ഷാധികാരി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. കെ യു ജനീഷ് കുമാർ എം.എൽ.എ വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.സെക്രട്ടറി കെ.എസ് ശശികുമാർ റിപ്പോർട്ടും ,ജോയിന്റ് സെക്രട്ടറി ടി.രാജേഷ് കുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. രാജപ്പൻ ആചാരി, ജഗദമ്മ കുട്ടപ്പൻ, റവ.ജിജി തോമസ്, സ്നേഹാലയം അഡ്മിനിസ്ട്രേറ്റർ സോമനാഥൻ, സെക്രട്ടറി ലത എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.യു ജനീഷ് കുമാർ എം.എൽ.എ,റവ.ജോർജ് ഡേവിഡ്, റവ.ജിജി തോമസ്, ജിജി സജി (രക്ഷാധികാരിമാർ) ശ്യാംലാൽ (പ്രസിഡന്റ്) കെ.എസ് ശശികുമാർ (സെക്രട്ടറി) സുരേഷ് ചിറ്റിലക്കാട്‌ (ട്രഷറർ) ബിജു ഇല്ലിരിക്കൽ, വിൽസൺ ജോസഫ് ( വൈസ് പ്രസിഡന്റുമാർ ) ടി.രാജേഷ് കുമാർ, വർഗീസ് ബേബി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.