auto
ഓട്ടോ റിക്ഷകൾ വരിയായി പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുമ്പിൽ

പത്തനംതിട്ട : ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിൽ തർക്കം. അബാൻ മേൽപ്പാലത്തിന്റെ പൈലിംഗ് ജോലി നടക്കുന്നതിനാൽ കെ.എസ്.ആർ.ടി. സ്റ്റാൻഡിന് മുമ്പിലുള്ള ഓട്ടോറിക്ഷകൾ പുതിയ സ്റ്റാൻഡിന്റെ റോഡിലേക്ക് മാറിയതോടെയാണ് തർക്കം ആരംഭിച്ചത്. പത്തനംതിട്ട കെ.എസ്.ആർ.ടിസി യാർഡിന്റെ പിറകിലായി നേരത്തെയുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരുമായിരുന്നു തർക്കം. തുടർന്ന് ജനപ്രതിനിധികളെത്തി കവാടത്തിന്റെ ഇരു ഭാഗത്തേക്കുമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിർദേശിച്ചു. പൈലിംഗ് ജോലികൾ നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രയടക്കം ഇവിടെ തടസപ്പെടും. ഓട്ടോറിക്ഷകൾക്ക് സമീപത്തായി കണ്ടെത്താവുന്ന സ്ഥലവും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ മുമ്പിലാണ്.