congrass
കോന്നിയിയിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

കോന്നി: കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവന് നേരെയും കോന്നിയിൽ യൂത്ത് കോൺഗ്രസ്,​ ഐ.എൻ.ടി.യു.സി കൊടിമരങ്ങൾ നശിപ്പിച്ചതിലും പ്രതിഷേധിച്ച് ,കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം കോന്നിയിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ചു കറുത്ത ബാഡ്ജുകൾ ധരിച്ചു പ്രതിഷേധ പ്രകടനവും യോഗവും നടത്തി.കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, ചിറ്റൂർ ശങ്കർ, എസ്.സന്തോഷ് കുമാർ, ജി ശ്രീകുമാർ, അഡ്വ.സിറാജുദീൻ, ദീനാമ്മ റോയ്, സുലേഖ വി.നായർ, പ്രവീൺ പ്ലാവിളയിൽ, രാജീവ് മള്ളൂർ, ശ്യം.എസ് കോന്നി, ഐവാൻ വകയാർ, മോഹൻകുമാർ, ഫൈസൽ പി.എച്ച്, പി.വി ജോസഫ്, തോമസ് കാലായിൽ എന്നിവർ പ്രസംഗിച്ചു.