അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ രക്തദാനദിനം ആചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. യുവത പ്രസിഡന്റ് ഷെമീർ അദ്ധ്യക്ഷത വഹിച്ചു .രക്തദാനം മഹാദാനം എന്ന വിഷയത്തിൽ ഡോ.പി.ഡി രാജൻ ക്ലാസെടുത്തു.അക്ഷര സേന അംഗവും രക്തദാതവുമായ മുഹമ്മദ് ഖൈസിന്റെ നേത്വത്തിൽ 51 അംഗ യുവാക്കളുടെ രക്ത ദാനസേന രൂപീകരിച്ചു. ഗ്രന്ഥശാലപ്രസിഡന്റ് എസ്.മീരാസാഹീബ്, വൈസ് പ്രസിഡന്റ് മുരളി കുടശനാട്, അൽത്താഫ്, സുരേഷ് ബാബു, ഹരികൃഷ്ണൻ, രമ്യ എസ്, വിദ്യാ വി.എസ്.എന്നിവർ പ്രസംഗിച്ചു. രക്തദാന സന്നദ്ധ പ്രതിജ്ഞയും എടുത്തു.