അടൂർ : ഇന്ത്യൻ യൂണിയൻ മുസ്ളീംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇടത് ഭരണകൂട -മാഫിയ കൂട്ടുകെട്ടിനെതിരെ അടൂർ മണ്ഡലംകമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.മണ്ഡലം വൈസ് പ്രസിഡന്റ് പറക്കോട് അൻസാരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അടൂർ നൗഷാദ് ഉദ്ഘാടനം ചെയ്തു. ദലിത്‌ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഓലിക്കുളങ്ങരസുരേന്ദൻ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പള്ളിക്കൽപഞ്ചായത്ത് പ്രസിഡന്റ് എമ്പ്രയിൽ ബഷീർ, ദലിത് ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് ശിവരാജൻ ഏനാത്ത്, ദലിത്‌ ലീഗ് അടൂർമണ്ഡലം ജനറൽ സെക്രട്ടറി പോൾ ചൂരക്കോട്, ബഷീർ കണ്ണംകോട്,അജി ആർ കോട്ടമുകൾ, വാഹിദ് ഏഴംകുളം,സലിം അടൂർ എന്നിവർ പ്രസംഗിച്ചു.