പന്തളം: എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഖില വി. പിള്ളയെ തുമ്പമൺ താഴം വന്ദന കുടുംബശ്രീ പുരസ്‌കാരം നൽകി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. വി. ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ വത്സല ആർ. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എ. ഡി. എസ്. ചെയർ പേഴ്‌സൺ ശാന്ത പ്രസാദ്, സെക്രട്ടറി ജ്യോതിലക്ഷ്മി, ടാഗോർ ലൈബ്രറി സെക്രട്ടറി വി. റ്റി. എസ്. നമ്പൂതിരി, വിജയമ്മ ജി. പിള്ള, രോഹിണി ദേവി, വാസന്തി നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.