വള്ളിക്കോട് : പഞ്ചായത്തിലെ 60-ാം അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ കെട്ടിടത്തിന്റെ താക്കോൽദാനം നിർവഹിച്ചു. നീതു ചാർലി, റോബിൻ പീറ്റർ,സോജി.പി.ജോൺ, എം.പി.ജോസ്, ഗീതാകുമാരി എന്നിവർ പ്രസംഗിച്ചു.