റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണത്തിന് ശേഷം മന്ദമരുതി ടൗണിനും പള്ളിപ്പടിക്കും ഇടയിലായി അപകടങ്ങൾ വർദ്ധിച്ചു. അമിത വേഗതയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്. നിയന്ത്രണമില്ലാതെ വാഹനങ്ങൾ പായുകയാണ്. അപകട സൂചനാ ബോർഡോ വേഗത നിയന്ത്രിക്കാനുള്ള സംവിധാനമോ ഇല്ല. മാസങ്ങൾക്ക് മുമ്പ് നടന്ന അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം മന്ദമരുതിക്കു സമീപം ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. വലിയകാവ് സ്വദേശി തച്ചനാലിൽ സാജൻ, ഭാര്യ അമ്പിളി എന്നിവരാണ് അപകടത്തിൽപ്പെട്ടത്.