പ്രമാടം : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ബി. നിസാം, പ്രസിഡന്റ് എം.സി. അനീഷ്, സംസ്ഥാന കമ്മിറ്റി അംഗം എം.അനീഷ് കുമാർ, ബ്ളോക്ക് പ്രസിഡന്റ് സൂരജ് എന്നിവർ നേതൃത്വം നൽകി.