 
തിരുവല്ല: നയതന്ത്ര സ്വർണക്കടത്തുകേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കറൻസി ബാഗ് ചലഞ്ച് നടത്തി. ആർ.ഡി.ഒ ഓഫിസിന് മുന്നിൽ നടത്തിയ പരിപാടി ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അരുന്ധതി അശോക് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അഡ്വ. വിബിത ബാബു, ഗ്രേസി മാത്യു, സിന്ധു സുഭാഷ്, ലേഖ പ്രദീപ്, നഗരസഭാ മുൻ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, ഡി.സി.സി. സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ, ജിനു തൂമ്പുംകുഴി, ബൈജി ചെള്ളേറ്റു എന്നിവർ പ്രസംഗിച്ചു. കറുപ്പ് വേഷം ധരിച്ചാണ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തത്.