തിരുവല്ല: സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശൃപ്പെട്ട് കൊല്ലം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ ആർ.എസ്.പി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് മർദ്ദിച്ചതിൽ ആർ.എസ്.പി തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ജീ.പ്രസന്നകുമാറിന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.മധുസൂദനൻ പിള്ള, പെരിങ്ങര രാധാകൃഷ്ണൻ, എസ്. ഋഷികേശൻ, പ്രകാശ് കവിയൂർ, കെ.പി.സുധീർ, കെ.എം.മോഹനചന്ദ്രൻ, ശാരദ നാണുക്കുട്ടൻ, എസ്.നാരായണസ്വാമി, എം.എം.മാത്യു എന്നിവർ പ്രസംഗിച്ചു.