തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവ ദേഹവിയോഗത്തിന്റെ 83-ാമത് വാർഷികം പ്രത്യക്ഷ രക്ഷാദൈവസഭ 15 മുതൽ 29 വരെ ഉപവാസ പ്രാർത്ഥനയും യോഗങ്ങളുമായി ആചരിക്കും. 27 വരെ ശാഖാതലങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ ഗുരുകുല ഉപദേഷ്ടാക്കളും സഭയുടെ നേതാക്കളും പങ്കെടുക്കും. 28ന് പദയാത്രികർക്ക് ഇരവിപേരൂർ ജംഗ്ഷനിൽ സ്വീകരണം നൽകും. കുമാരഗുരു വിശ്രമിച്ച വിശുദ്ധ കുടിലിൽ 29ന് പുലർച്ചെ ദേഹവിയോഗ അനുസ്മരണ പ്രാർത്ഥന നടക്കും. തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ പ്രത്യേക പ്രാർത്ഥനയും ആത്മീയ യോഗങ്ങളും ഉപവാസയോഗ സമാപനവും നടക്കും. പ്രസിഡന്റ് വൈ.സദാശിവൻ, വൈസ് പ്രസിഡന്റ് ഡോ.പി.എൻ.വിജയകുമാർ, ജനറൽ സെക്രട്ടറിമാരായ സി.സി.കുട്ടപ്പൻ, സി.സത്യകുമാർ, ജോ.സെക്രട്ടറി പി.രാജാറാം, ഖജാൻജി സി.എൻ.തങ്കച്ചൻ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.