റാന്നി: കസ്തൂരിരംഗൻ റിപ്പോർട്ടിൽ നിന്ന് കൊല്ലമുള വില്ലേജിലെ പമ്പാവാലി,തുലാപ്പള്ളി മേഖലയെ ഒഴിവാക്കണമെന്ന് സി.പി.ഐ തുലാപ്പള്ളി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു.റെൻസി ബൈജു അദ്ധ്യക്ഷത വഹിച്ചു . അനീഷ് ചുങ്കപ്പാറ, സന്തോഷ് കെ.ചാണ്ടി, എസ്.എസ് സുരേഷ്, എം.വി പ്രസന്നകുമാർ,കബീർ തുലാപ്പള്ളി, കെ.എൻ ഹസൻകുഞ്ഞ്, സെബാസ്റ്റ്യൻ,സതിരാജ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി കബീർ തുലാപ്പള്ളി, അസി.സെക്രട്ടറിയായി വി.ആർ ഗോപി എന്നിവരെ തിരഞ്ഞെടുത്തു.