തിരുവല്ല: ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾക്ക് നേരെ നടന്ന് പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ മാർച്ചും യോഗവും നടത്തി. ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ എ.പ്രദീപ് കുമാർ, ക്രിസ്റ്റഫർ ഫിലിപ്പ്, ബിജിമോൻ ചാലാക്കേരി, രതീഷ് പാലിയിൽ, ഈപ്പൻ കുര്യൻ, ശോഭാ ബിനു,വിശാഖ് വെൺപാല, ജിജോ ചെറിയാൻ, രാജേഷ് മലയിൽ, ജിനു തൂമ്പുംകുഴി, അലക്സ് പൂത്തുപള്ളി, അഭിലാഷ് വെട്ടിക്കാടൻ, ബെന്നിസ്ക്കറിയാ, ജിബിൻകാലായിൽ എന്നിവർ പ്രസംഗിച്ചു.