പന്തളം: ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് മസ്ദൂർ സംഘ് (ബി.എം.എസ്) പന്തളം മേഖലാ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ശശി ഉദ്ഘാടനം ചെയ്തു. ബി.എം.എസ് മേഖലാ സെക്രട്ടറി എം.ബി. ബിജു കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.വി. പ്രമോദ് കുമാർ, കെ.എ. ഗോപാലകൃഷ്ണൻ നായർ, അനന്തു.എം, വത്സലകുമാരി കെ.സി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി രാജമ്മ കുട്ടപ്പൻ (പ്രസിഡന്റ്), ഗീതാ രാജൻ (വൈസ് പ്രസിഡന്റ്), വത്സലകുമാരി കെ.സി (സെക്രട്ടറി), ബിജി.ജെ (ജോ. സെക്രട്ടറി), അനന്തു എം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.