15-aryabharathi
ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിലെ രക്ഷകൃർത്തൃ സമിതിയുടെ പൊതുയോഗം വികാരി ജനറൽ മോൺ. ഡോ.ഷാജി മാണികുളം ഉദ്ഘാടനം ചെയ്യുന്നു

ഓമല്ലൂർ : ആര്യഭാരതി ഹൈസ്‌കൂളിലെ രക്ഷകർതൃ സമിതിയുടെ യോഗം വികാരി ജനറൽ മോൺ. ഡോ.ഷാജി മാണികുളം ഉദ്ഘാടനം ചെയ്യുന്നു. പി. ടി. എ പ്രസിഡന്റ് തോമസ് മാത്യുവിന്റെ അദ്ധ്യക്ഷനായി​രുന്നു. പ്രധാന അദ്ധ്യാപകൻ ലിജു ജോർജ്, ലോക്കൽ മാനേജർ ഫാ.വർഗീസ് ചാമക്കാലായിൽ, ലതാകുമാരി പി, സജയൻ ഓമല്ലൂർ, എബിമോൻ എൻ.ജോൺ, ബിന്ദു പി.എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയ സ്‌കൂൾ വിദ്യാർത്ഥി ജിനി ജെയിംസിനെ ആദരിച്ചു.