പത്തനംതിട്ട : നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പന്തളം നാനാക് ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ഗരീബ് കല്യാൺ ജനസഭ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അദ്ധ്യക്ഷത വഹിക്കും.