1
കോൺഗ്രസ് ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ മല്ലപ്പള്ളിൽ നടന്ന പ്രകടനം

മല്ലപ്പള്ളി : കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസ് അക്രമിച്ചവരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് കെ. പി. സി. സി. രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി. ജെ. കുര്യൻ ആവശ്യപ്പെട്ടു. കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക്‌ ഓഫീസ് സി.പി.എം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിക്ഷേധിച്ചു നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾ വരുമ്പോൾ അതിനെ അക്രമത്തിലൂടെ പ്രതിരോധിക്കാനല്ല ശ്രമിക്കേണ്ടത്. സുതാര്യമായി അന്വേഷണം നടത്തി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടത്. ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുവാൻ വേണ്ടിയാണ് കോൺഗ്രസ്‌ ഓഫീസുകൾ തകർത്ത് സംസ്ഥാനത്ത്‌ അരാജകത്വം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ആദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണമല മുഖ്യപ്രഭാഷണം നടത്തി. അഡ്വ. റെജി തോമസ്, മാത്യു ചാമത്തിൽ, കോശി പി. സക്കറിയ, ലാലു തോമസ്, പി.റ്റി. എബ്രഹാം, പി. ജി. ദിലീപ്കുമാർ, എം. കെ. സുബാഷ് കുമാർ, എ. ഡി. ജോൺ, റ്റി. പി. ഗിരീഷ് കുമാർ, ചെറിയാൻ മണ്ണഞ്ചേരി, മണിരാജ് പുന്നിലം, ലിൻസൺ പറോലിക്കൽ, തോമസ് തമ്പി, വിനീത് കുമാർ, സുനിൽ നിരവുപുലം, കെ. ജി. സാബു, സാം പട്ടേരി, പി. എം. റെജിമോൻ, ബിജു റ്റി. ജോർജ്, അഖിൽ ഓമനക്കുട്ടൻ, ബെൻസി അലക്സ്‌, ഗീത കുര്യക്കോസ്, സൂസൻ തോംസൺ, പ്രമീള വസന്ത് മാത്യു, സിന്ധു സുബാഷ്, ഞാനാമണി മോഹനൻ, അമ്പിളി പ്രസാദ്, റെജി പണിക്കമുറി, റെജി ചാക്കോ, അലികുഞ്ഞു റാവുത്തർ, ദേവദാസ് മണ്ണൂരാൻ, ബിന്ദു മേരി തോമസ്, ലിൻസിമോൾ തോമസ് , ഷൈബി ചെറിയാൻ, കെ. പി. ഫിലിപ്പ്, കെ. റ്റി. സെൽവകുമാർ, മീരാൻ സഹീബ്, രാജൻ മണ്ണാമുറി,ബൈജി ചെള്ളേട്ട്, ജോസ് തടത്തേൽ, സജി തോട്ടത്തിമലയിൽ, വിനു ജേക്കബ് ജോർജ്, സജി തേവരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. സുമിൻ വർഗീസ്‌, അഖിൽ മൂവാക്കോടൻ, നിതിൻ കൊല്ലറക്കുഴി, ബിജിൻ ജോൺ മാത്യു, നൗഷാദ് ആനിക്കാട്, വിശാൽ ചാറോലിൽ, അനീഷ്, മിഥുൻ ദാസ് തുടങ്ങിയവർപ്രകടനത്തിന് നേതൃത്വം നൽകി.