ചെങ്ങന്നൂർ: സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവൻ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂരിൽ കരിദിനാചരണവും പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം അഡ്വ.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതാക്കളായ ഹരി പാണ്ടനാട്, മുനിസിപ്പൽ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, കെ.ദേവദാസ്, സുജ ജോൺ, വരുൺ മട്ടയ്ക്കൽ, ശ്രീകുമാർ പുന്തല, സോമൻ പ്ലാപ്പള്ളി, അഹമ്മദ് കൊല്ലകടവ്, ബിജു ആർ, ദിലീപ് ചെറിയനാട്, ശശി.എസ്.പിള്ള, വി.കെ.ശോഭ, പി.വി ഗോപിനാഥൻ, സജി കുമാർ കെ.കെ, എം.ജി രാജപ്പൻ, ജോൺ ഫിലിപ്പ്, പി.സി.തങ്കപ്പൻ, കെ.സി.കൃഷ്ണൻകുട്ടി, അശോക് ജേക്കബ്, പ്രവീൺ എൻ.പ്രഭ, ശോഭാ വർഗീസ്, റിജോ ജോൺ ജോർജ്, സൂസമ്മ ഏബ്രഹാം, മനീഷ് കീഴാമഠത്തിൽ, മിനി സജൻ, സീമാ ശ്രീകുമാർ, മിഥുൻ മയൂരം, രാഹുൽ കൊഴുവല്ലൂർ, ജോയൽ ഉമ്മൻ, ജോസഫ് തുരളയിൽ, റിബു ജോൺ, എം.ആർ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.