
റാന്നി : വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകൾക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ജില്ലയിൽ വ്യാപകമായി പ്രതിഷേധ പരിപാടികൾ നടന്നു. എസ്.ബി.എെ തോട്ടമൺ ശാഖയിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മിഥുൻ മോഹൻ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് സെക്രട്ടറി ജിതിൻരാജ്, ട്രഷറർ ലിബിൻലാൽ, എസ്. എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ.രഞ്ജു, അലൻ ചേകോട്ട്, പ്രഫുൽ വിജയൻ, ഷിജു, അഞ്ജുഷ തോമസ്, വിജോയ് പുള്ളോലി, അജയ് വിജയൻ, മുഹമ്മദ് ഷെഫിൻ എന്നിവർ സംസാരിച്ചു.