
അടൂർ : ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്രയാത്രയ്ക്ക് 50 വർഷം പൂർത്തിയാകുമ്പോൾ ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ കേരള ഘടകം ഓൺലൈൻ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. അടൂരിന്റെ പ്രസിദ്ധമായ ഏഴു സിനിമകൾ ഉൾപ്പെടുത്തി 20 മുതൽ 28 വരെയാണ് ഫിലിം ഫെസ്റ്റിവൽ.
20ന് വൈകിട്ട് 6ന് ചലച്ചിത്ര സംവിധായകൻ ഗിരീഷ് കാസറവള്ളി ഉദ്ഘാടനം ചെയ്യും. ഗിരീഷ് കാസറവള്ളി അടൂരിനെ കുറിച്ച് ഒരുക്കിയ ഡോക്യുമെന്ററിയാണ് ഉദ്ഘാടനച്ചിത്രം. സ്വയംവരം, എലിപ്പത്തായം, കൊടിയേറ്റം, അനന്തരം, മതിലുകൾ , വിധേയൻ, നിഴൽകുത്ത് എന്നീ അടൂർ സിനിമകൾ പ്രദർശിപ്പിക്കും. വിപിൻ വിജയ്, രാജീവ് മൽഹോത്ര എന്നിവർ സംവിധാനം ചെയ്ത അടൂരിനെപ്പറ്റിയുള്ള ഡോക്യുമെന്റെറി " അടൂർ : എ ജേർണി ഒഫ് ഫ്രെയിംസ് " സമാപന ദിവസം പ്രദർശിപ്പിക്കും. അടൂർ സിനിമയെ കുറിച്ചുള്ള വിലയിരുത്തലുകൾ, ഓപ്പൺ ഫോറം എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.