കലഞ്ഞൂർ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ചും കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു, എം .എം. ഹുസൈൻ, കലഞ്ഞൂർ പ്രസന്നകുമാർ, കലഞ്ഞൂർ രാധാകൃഷ്ണപിള്ള, രതീഷ് വലിയ കോൺ, ജോൺ ജോർജ്, വിപിൻ തിടി, അജി പാല മല, ആരോമൽ പാടം, സജിഎലിക്കോട്, മധു ചായംപറമ്പിൽ, പാടം ഷാനവാസ്, തുടങ്ങിയവർ നേതൃത്വം നൽകി.