book

പന്തളം : കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ വിപുലമായ പരിപാടികൾ നടക്കും. ഗ്രന്ഥശാല സംഘം സ്ഥാപക നേതാവ് പി.എൻ.പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19ന് തുടക്കം കുറിച്ചു ഐ.വി.ദാസിന്റെ ജന്മദിനമായ ജൂലായ് 7ന് സമാപിക്കുന്ന വിധമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 19ന് രാവിലെ 11.30ന് പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളജ് അസി.പ്രൊഫസർ ഡോ.എൻ.ശ്രീവൃന്ദ നായർ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്യും. പുസ്തക ചർച്ച, സെമിനാർ, സാംസ്‌കാരിക സദസ്, അനുസ്മരണങ്ങൾ, കവിയരങ്ങ്, കഥാസന്ധ്യ, ക്വിസ് മത്സരം എന്നിങ്ങനെ വിവിധ പരിപാടികളിൽ നടക്കും.