പന്തളം: ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ മേഖലയിലെ സമ്പൂർണ പാലിയേറ്റീവ് കെയർ പ്രഖ്യാപനം പി .ആർ. പി സി ജില്ലാ ചെയർമാൻ പി ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. എം. കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ആശാവർക്കർമാരെയും കൊവിഡ് കാലത്ത് സേവനം നടത്തിയ യുവ വോളണ്ടിയർമാരെയും ആദരിച്ചു. വി.പി രാജേശ്വരൻ നായർ, ആർ. ജ്യോതികുമാർ, കെ. പി. ചന്ദ്രശേഖര കുറുപ്പ്, എസ്. കൃഷ്ണകുമാർ ബി.പ്രദീപ്, രാജലക്ഷ്മി, പ്രസന്നകുമാരി, കെ കമലാസനൻ പിള്ള, ജി. ജയകുമാർ, കോ ഓഡിനേറ്റർ ജി ദീപു , ഹരി, ആർ മധുസൂദന കറുപ്പ് , തുടങ്ങിയവർ പ്രസംഗിച്ചു. കിടപ്പുരോഗികൾക്കള്ള വീൽചെയർ ഡോ: എൽ.ജയചന്ദ്രനും , മെഡിക്കൽ കിറ്റുകൾ ഹരീഷും, ഡയാലിസിസ് കിറ്റുകൾ സോണൽ കമ്മിറ്റിയും വിതരണം ചെയ്തു.