പന്തളം: ബി.ബി.എയ്ക്ക് ഒന്നാം റാങ്ക് ലഭിച്ച അനീസ അയൂബ്ഖാനെ കർഷക കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ ആദരിച്ചു. കെ.എൻ.രാജൻ , ജി.അനിൽകുമാർ, ബിജു സൈമൺ, പന്തളം നജീർ,വല്ലറ്റൂർ വാസുദേവൻ പിള്ള, പി.പി.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.