16-csi-deaf-school-tvla
എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ തിരുവല്ല സിഎസ്‌ഐ ബധിര വിദ്യാലയത്തിലെ കുട്ടികൾ അദ്ധ്യാപകരോടൊപ്പം

തുകലശേരി : ശ്രവണ, സംസാര പരിമിതർക്കായി നടത്തിയ എസ്.എസ്.എൽ.സി പരീക്ഷയിൽ തുകലശേരി സി .എസ്. ഐ ബധിര വിദ്യാലയത്തിന് വീണ്ടും നൂറുമേനി ജയം. പരീക്ഷയെഴുതിയ 15 കുട്ടികളും വിജയിച്ചു . 12 ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും. തുടർച്ചയായ 28-ാം തവണയാണ് നൂറുമേനി നേടുന്നത്. കലാകായിക പ്രവൃത്തിപരിചയമേള കളിലും സ്‌കൂൾ ജില്ലയിൽ ഒന്നാം സ്ഥാനത്താണ്.