പത്തനംതിട്ട : വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. മണ്ണാറമലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്കാണ് പ്രഭാത ഭക്ഷണത്തിന് ശേഷമാണ് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധമുട്ടുകളൊന്നുമില്ലാത്തതിനാൽ ഇവരെ ഡിസ്ചാർജ് ചെയ്ത് മടക്കിയയച്ചു. രണ്ട് കുട്ടികൾക്കാണ് ബുദ്ധിമുട്ടനുഭവപ്പെട്ടത്.