convex-mirror
സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച കോൺവെക്സ് മിറർ

വല്ലന: സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുൻവശം യൂത്ത് കോൺഗ്രസ് സ്ഥാപിച്ചിരുന്ന കോൺവെക്സ് മിറർ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. വല്ലന ആശുപത്രിയിൽ വന്നുപോകുന്ന വാഹന യാത്രക്കാർക്ക് 31 കോട്ട ഭാഗത്തു നിന്നും വഞ്ചിപ്പടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടങ്ങൾ ഉണ്ടാകുന്നത് പതിവായതോടെയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി 6000 രൂപ മുടക്കി ഈ കണ്ണാടി ഇവിടെ സ്ഥാപിച്ചത്. ആശുപത്രിയിൽ നിന്ന് വരുന്ന വാഹന യാത്രക്കാർക്കും റോഡിന്റെ ഇരുവശത്തു നിന്നും വരുന്ന വാഹന യാത്രക്കാർക്കും വളരെ ദൂരെ നിന്നു തന്നെ പരസ്പരം കാണാം എന്നുള്ളതാണ് ഈ കണ്ണാടിയുടെ പ്രത്യേകത. കണ്ണാടി നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തണമെന്നും കർശന നിയമ നടപടി സ്വീകരിക്കണമെന്നും പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനാ കമലും പഞ്ചായത്ത് അംഗം ശരൺ പി.ശശിധരനും ആവശ്യപ്പെട്ടു.