തിരുവല്ല: കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ കൗൺസിൽ യോഗം നാളെ രാവിലെ 10 മുതൽ തിരുവല്ലാ ബിലീവേഴ്സ് യൂത്ത് സെന്ററിൽ നടക്കും. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ഫെഡറെഷൻ സംസ്ഥാന പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകും. ജനറൽസെക്രട്ടറി കെ എസ് സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.കെ പ്രകാശ് ബാബു, സ്വാഗതസംഘം ഭാരവാഹികളായ ഫ്രാൻസിസ് വി.ആന്റണി, ഒ.വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.