dharna
ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകൾക്കെതിരെ ജില്ലയിലെ 10 കേന്ദ്രങ്ങളിൽ പൊതുമേഖലാ ബാങ്കുകൾക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ ധർണ നടത്തി. ഡി.വൈ.എഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല എസ്.ബി.ഐ മെയിൻ ബ്രാഞ്ചിലേക്ക് മാർച്ച് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രതീഷ് രാജ് അദ്ധ്യക്ഷനായി. സെക്രട്ടറി മഹേഷ്‌ കെ.വി, ബ്ലോക്ക്‌ ട്രഷറർ ഷിനിൽ ഏബ്രഹാം, സോജിത്, ജയന്തൻ, സോനു എന്നിവർ സംസാരിച്ചു.