 
പത്തനംതിട്ട : സ്‌നേഹമുള്ള തലമുറയെ വാർത്തെടുക്കുകയും കുടുംബബന്ധങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് വികസനത്തിന്റെ അടിസ്ഥാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ബോധവൽക്കരണദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് സാറാ തോമസ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാകളക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ദിനാചരണസന്ദേശം നൽകി.
ജില്ലാ സാമൂഹ്യനീതി ഓഫീസർ ഏലിയാസ് തോമസ് ക്ലാസ് നയിച്ചു. ആർ.ഡി.ഒ എ.തുളസീധരൻപിള്ള, പ്രൊബേഷൻ ഓഫീസർ സുരേഷ് കുമാർ, സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് ഷംലാബീഗം എന്നിവർ പങ്കെടുത്തു.