അടൂർ : വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നാഷണലൈസ്ഡ് ബാങ്കുകളുടെ നയങ്ങൾക്കെതിരെ ഡി.വൈ.എഫ് ഐ അടൂർ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ എസ് ബി ഐ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിൽ നിന്നും പ്രകടനമായി എത്തിയാണ് ബാങ്കിന് മുന്നിൽ ഉപരോധം സൃഷ്ടിച്ചത്. ബാങ്കിന്റെ കവാടം അടച്ച് പൊലീസും പ്രതിരോധം സൃഷ്ടിച്ചു. സമരം സി. പി. എം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വിഷ്ണു ഗോപാൽ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി മുഹമ്മദ്‌ അനസ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റി അംഗങ്ങളായ അഖിൽ പെരിങ്ങാനാട്, വിനീഷ് .വി, സി.പി.ഐ. എം ഏരിയ കമ്മറ്റി അംഗം ശ്രീനി എസ്. മണ്ണടി, ബ്ലോക്ക്‌ ഭാരവാഹികളായ സതീഷ് ബാലൻ, സുനിൽ സുരേന്ദ്രൻ, സജിത്ത് ആർ, കിരൺ കൃഷ്ണൻ, സാന്ദ്ര, എസ് എഫ് ഐ ഏരിയ സെക്രട്ടറി അനന്ദുമധു, എന്നിവർ സംസാരിച്ചു. റിതിൻ റോയ് നന്ദി പറഞ്ഞു.