അടൂർ : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന വധശ്രമത്തിൽ പ്രതിഷേധിച്ച് ഒാൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അടൂർ ഏരിയ കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എസ്.മനോജ്‌ ഉദ്ഘാടനം ചെയ്തു. ലോയേഴ്‌സ് യൂണിയൻ ഏരിയ പ്രസിഡന്റ്‌ ബിനോ ജോർജ് അദ്ധ്യക്ഷതവഹിച്ചു. അഡ്വ.എം.പ്രിജി , അഡ്വ.ആർ വിജയകുമാർ, അഡ്വ. സി. പ്രകാശ്, അഡ്വ.ഡി.ഉദയൻ അഡ്വ .മണ്ണടി മോഹൻ, അഡ്വ. എ.താജുദ്ദിൻ,അഡ്വ.പ്രസന്നകുമാരൻ ഉണ്ണിത്താൻ, അഡ്വ. ജോസ് കളീക്കൽ,അഡ്വ.സ്മിത ജോൺ,അഡ്വ.എം.എ സലാം, അഡ്വ.ആർ ഹരികൃഷ്ണൻ,അഡ്വ എബി തോമസ്, രാജേഷ് ബാബു എന്നിവർ പ്രസംഗിച്ചു. .