16-sndp-mvk
ടി.കെ.മാധവൻ സ്മാരക മാവേലിക്കര എസ്.എൻ.ഡി.പി.യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മചര്യായജ്ഞത്തിന്റെ സമാപനസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: എസ്.എൻ.ഡി.പി.യോഗത്തിന്റെ നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ എത്തിയതിനുശേഷമുള്ള സർവതല സ്പർശിയായ വളർച്ച അഭിനന്ദനാർഹവും പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഏറെ പ്രത്യാശ നൽകുന്നതുമാണെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ടി.കെ.മാധവൻ സ്മാരക മാവേലിക്കര എസ്.എൻ.ഡി.പി.യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മചര്യായജ്ഞത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷതവഹിച്ചു. ഇറവങ്കര വിശ്വനാഥൻ, ഗംഗാധര പണിക്കർ, അഡ്വ. ഗോപാലകൃഷ്ണൻ, പി.എസ്. വിജയൻ എന്നിവരെ ആദരിച്ചു. യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് ആമുഖപ്രസംഗവും ഗോപൻ ആഞ്ഞിലിപ്ര യജ്ഞ അവലോകനവും നടത്തി. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, ദയകുമാർ ചെന്നിത്തല, സജീവ് പ്രായിക്കര, വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ, ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർക്കോണം, ശ്രീജിത്ത്, നവീൻ വി. നാഥ്, ഡി. ശ്രീജിത്ത്, അമ്പിളി എൽ., സുനി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.