അടൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി. ഐ. ടി. യു നേതൃത്വത്തിൽ അടൂരിൽ നടത്തിയ പ്രകടനം ജില്ലാസെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയപ്രസിഡന്റ് റ്റി. മധു അദ്ധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് പ്രസിഡന്റ് എം. കെ ഹരികുമാർ , എം. കെ പ്രേംനാഥ്,​ ഗീത, മുഹമ്മദ് അനസ്, സതീഷ് ബാലൻ, രതീഷ്, ബിജി ബി.കൃഷ്ണൻ, ജെസിൽ, കെ. മോഹനൻ, മനു എന്നിവർ പ്രസംഗിച്ചു