തിരുവല്ല: ലോക രക്തദാന ദിനത്തോടനുബന്ധിച്ച്‌ തിരുവല്ല ജോയ്ആലുക്കാസ് ഫൗണ്ടേഷൻ രക്തദാനം നിർവഹിക്കുന്ന വിവിധ സംഘടനകളെ ആദരിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ ഫാ.ജോസ് കല്ലുമാലിക്കൽ ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല ഗവ.ആശുപത്രി ആർ.എം.ഒ ഡോ.അതുൽ വിജയൻ രക്തദാന ബോധവൽക്കരണ ക്ലാസ് നടത്തി. താലൂക്കാശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അർജുൻ എസ്, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ പി.എഫ്, ജോയ്ആലുക്കാസ് ജ്വല്ലറി അസി.മാനേജർ രാകേഷ്.പിഎന്നിവർ പ്രസംഗിച്ചു.