ചിറ്റാർ: കുമാരനാശാന്റെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് സർഗ ദീപ്തി സാംസ്‌കാരിക ദീപ്തിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാൻ അനുസ്മരണവും കാവ്യാർച്ചനയും സംഘടിപ്പിച്ചു. കവി എം.ജി.സി കുറുപ്പ് ഉദ്ഘാടനം ചെയ്തു.
വേദി പ്രസിഡന്റ് പ്രേജിത് ലാൽ ആദ്ധ്യക്ഷത വഹിച്ചു.സീതത്തോട് കെ.ആർ.പി.എം എച്ച്.എസ് അദ്ധ്യാപിക ഗീതാകുമാരി അനുസ്മരണ പ്രഭാഷണം നടത്തി.കെ.ആർ പ്രഭാകരൻ നായർ ബോദിനി,സജി സീതത്തോട്, പ്രേജിത് ലാൽ,ബിനു മനോഹർ,സോ മരാജൻ എന്നിവർ കാവ്യാർച്ചനയിൽ പങ്കെടുത്തു.