പന്തളം: ടു വീലർ വർക് ഷോപ്പിൽ തീപിടിത്തം. അഞ്ച് ഇരുചക്ര വാഹനങ്ങൾ അഗ്‌നിക്കിരയായി . തുമ്പമൺ മുട്ടം മുഴങ്ങത്തിൽ പി.കെ.പ്രസന്നന്റെ ഉടമസ്ഥതയിൽ പന്തളം പത്തനംതിട്ട റോഡിൽ കടയ്ക്കാട് ദേവീക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ഭാരത് ഓട്ടോമൊബൈൽസ് വർക് ഷോപ്പിൽ ചൊവാഴ്ച രാത്രി 10 മണിയോടെയായിരുന്നു തീപിടിത്തം. 8.15 ഓടെ കട പ്രസന്നൻ അടച്ചിട്ട് പോയിരുന്നു. വർക്‌ഷോപ്പിന്റെ മുന്നിൽ വച്ചിരുന്ന വാഹനങ്ങളാണ് കത്തിയത്. അടൂരിൽ നിന്ന് ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേത്യത്തിലുള്ള ജോസ്, രവീന്ദ്രൻ,അജികുമാർ, കൃഷ്ണകുമാൻ എന്നിവരുടെസംഘം എത്തിയാണ് തീ അണച്ചത്. പൊലീസും , ഫോറൻസിക് വിദഗ്ദരും പരിശോധന നടത്തി. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.