കോന്നി: കെ.എൻ.ജി അനുസ്മരണ സമ്മേളനവും ചികിത്സാ ധനസഹായ വിതരണവും മലയാലപ്പുഴയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം പി.എസ് ഗോപാലകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.രാജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ കുമാരി ചാങ്ങയിൽ, വെട്ടൂർ മജീഷ് എന്നിവർ പ്രസംഗിച്ചു.
.