16-pravasikal
കേരള പ്രവാസി സംഘം പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് ആക്രമിക്കാൻ ഒരുങ്ങിയ സംഭവത്തിൽ കേരള പ്രവാസിസംഘം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പത്തനംതിട്ട നഗരത്തിൽ പ്രകടനം നടത്തിയ ശേഷം ഗാന്ധി സ്‌ക്വയറിൽ ചേർന്ന പ്രതിഷേധ യോഗം പ്രവാസി സംഘം ജില്ലാ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പീറ്റർ മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് പരുമല, ജില്ലാ ജോയിന്റ് സെക്രട്ടറി പി ജെ പീയൂസ്, ജില്ലാ വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു എന്നിവർ സംസാരിച്ചു.