 
പത്തനംതിട്ട : വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിൽ ബാങ്കുകൾ പൊതുമാനദണ്ഡം പാലിക്കണമെന്നും അന്യായമായ കാരണങ്ങൾ കാണിച്ച് വായ്പ നിരസിക്കരുതെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലയിൽ വിവിധ ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. 10 കേന്ദ്രങ്ങളിൽ വായ്പ നിഷേധിച്ച ബാങ്കുകൾക്ക് മുൻപിൽ സമരം നടത്തി. പത്തനംതിട്ട ലീഡ് ബാങ്കിന് മുമ്പിലെ സമരം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം. അനീഷ് കുമാർ പങ്കെടുത്തു.
റാന്നിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം , കൊടുമണ്ണിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി നിസാം, കോഴഞ്ചേരിയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എ. പദ്മകുമാർ, തിരുവല്ലയിൽ സി.പി.എം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി, പന്തളത്ത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി ബൈജു, അടൂരിൽ സി.പി.എം ഏരിയ സെക്രട്ടറി എസ്. മനോജ്, ഇരവിപേരൂരിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.സി അനീഷ് കുമാർ, മല്ലപ്പള്ളിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി. ഈശോ, പെരുനാട്ടിൽ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി എസ്. ഹരിദാസ് എന്നിവർ ഉദ്ഘാടനം ചെയ്തു.